പാലക്കാട്: നവംബർ 20ന് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിർദ്ദിഷ്ട പോളിംഗ് സ്റ്റേഷനുകൾക്ക് നവംബർ 18, 19 തിയതികളിലും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണവിതരണ കേന്ദ്രമായ ഗവ. വിക്ടോറിയ കോളേജിന് നവംബർ 19 നും അവധി പ്രഖ്യാപിച്ച് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാകളക്ടർ ഉത്തരവിട്ടു. നവംബർ 20ന് പാലക്കാട് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന പാലക്കാട് നഗരസഭ, പിരായിരി, മാത്തൂർ, കണ്ണാടി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സ്വകാര്യവ്യാപാര വ്യവസായസ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ആയിരിക്കും.