ചിറ്റൂർ: വണ്ണാമട കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനചരണത്തിന്റെ ഭാഗമായി 'ആരോഗ്യത്തിലേക്ക് നടക്കാം' പരിപാടി സംഘടിപ്പിച്ചു. നടത്തം കൊഴിഞ്ഞാമ്പാറയിലെ മുതിർന്ന ഡോക്ടർ മുത്തുക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. പരിപാടികളുടെ ഭാഗമായി നടന്ന ജീവിത ശൈലീ രോഗ പരിശോധന ക്യാമ്പ് കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻസ്‌പെക്ടർ എം.ആർ.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ബിബിൻ ചാക്കോ, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ രാമകൃഷ്ണൻ,ഡോക്ടർ നിപുൺ, ഡോ. സംഗീത, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സുരേഷ് എന്നിവർ നേതൃത്വം നൽകി.