sahakarana-varagosh

കോങ്ങാട്: പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ ദേശീയ സഹകരണ വാരാഘോഷം മുൻ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പാലാട്ടുകളം നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു. സഹകരണ പതാക ഉയർത്തി. സൊസൈറ്റിയിലെ തെരഞ്ഞെടുത്ത15 മികച്ച സഹകാരികളെ ആദരിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ.എസ്.സുന്ദരേശൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ആർ.ചാത്തു, സഹകരണ രംഗം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ശുകപുരം രാധാകൃഷ്ണൻ വിഷയാവതരണം നടത്തി.
ടി.ഗോപാലൻ, കെ.രാധാകൃഷ്ണൻ, ടി.ഉദയകുമാർ, കെ.എസ്.നരസിംഗ്, കെ.എം.രതി, പി.മുരളിധരൻ പി.വിജയലക്ഷ്മി സംസാരിച്ചു.