
പാലക്കാട്: 15 മാസമായി കുടിശികയുള്ള നിർമ്മാണ തൊഴിലാളി പെൻഷൻ കൊടുത്തു തീർക്കണമെന്നും തൃതല പഞ്ചായത്തുകളെ ഏൽപ്പിച്ച സെസ്സ് പിരിവ് ഊർജിതമാക്കാൻ ഉത്തരവുണ്ടാവണമെന്നും രണ്ട് വർഷമായി മുടങ്ങി കിടക്കുന്ന മറ്റു ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് കേരള നിർമ്മാണതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.മുരളിധരൻ, ട്രഷറർ ടി.എം.ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ദാമോദരൻ എന്നിവർ മന്ത്രി വി.ശിവൻകുട്ടിക്ക് നിവേദനം നൽകി.