nehru

പട്ടാമ്പി: കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷിക ദിനത്തിൽ നെഹ്‌റു അനുസ്മരണ സദസ് സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.മാധവദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റഷീദ് കൊഴിക്കര അദ്ധ്യക്ഷനായി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ടി.കെ.സുനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പി.രാജീവ്, ബാവുണ്ണി, മുരളീധരൻ മൂത്താട്ട്, സി.കെ.കുഞ്ഞഹമ്മദ്, നാസർ കപ്പൂർ, കെ.പി.അജീഷ് തുടങ്ങിയവർ സംസാരിച്ചു.