k-surendran

പാലക്കാട്: വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറഞ്ഞത് എൽ.ഡി.എഫിനോടും യു.ഡി.എഫിനോടുമുള്ള ജനങ്ങളുടെ പ്രതിഷേധം കാരണമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രണ്ടു മുന്നണികളിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രിയങ്ക കന്നി മത്സരത്തിൽ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന പ്രചാരണങ്ങൾ നടത്തിയിട്ടും വയനാട്ടിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം അവരോട് വിമുഖത കാണിച്ചു. യു.ഡി.എഫ് ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിച്ചിട്ടും വയനാട്ടിൽ അത് ഫലം കണ്ടില്ല. വഖഫ് ബോർഡിന്റെ അതിക്രമത്തിനെതിരെ ക്രൈസ്തവ ന്യൂനപക്ഷം സ്വീകരിച്ച നിലപാട് പോളിംഗ് ശതമാനത്തിൽ പ്രതിഫലിച്ചു.