പുതുശ്ശേരി: മുൻപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതുശ്ശേരി ബ്ലോക്ക് കോൺഗ്രസ് നടത്തിയ അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കെ.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. തുടർന്ന് പുഷ്പാർച്ച നടത്തി. ഡി.സി.സി സെക്രട്ടറി കളത്തിൽ കൃഷ്ണൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, പുതുശ്ശേരി മണ്ഡലം പ്രസിഡന്റ് പാലാഴി ഉദയകുമാർ, ബ്ലോക്ക് ഭാരവാഹികൾ, പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.