പാലക്കാട്: തിരഞ്ഞെടുപ്പ് അവബോധ പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം) പ്രവർത്തനങ്ങളുടെ ഭാഗമായി ചുമർ ചിത്രം തയ്യാറാക്കി. പാലക്കാട് ആറ്റംസ് കോളേജിലെ ഫൈൻ ആർട്സ് വിദ്യാർത്ഥികളാണ് ജില്ലാ സ്വീപ്പ് സെല്ലിന്റെ സഹകരണത്തോടെ മണപ്പുള്ളികാവ് ഹൈവേ ജംഗ്ഷനിൽ ചിത്രകല ഒരുക്കിയത്. തിരഞ്ഞെടുപ്പ് സന്ദേശം ഉൾക്കൊണ്ടുള്ള ചുമർചിത്രത്തിന്റെ പ്രകാശനം ജില്ലാ കളക്ടർ ഡോ. എസ്.ചിത്ര നിർവഹിച്ചു. ചടങ്ങിൽ സ്വീപ്പ് നോഡൽ ഓഫീസർ റെബിൻ രാജ്, ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) സച്ചിൻ കൃഷ്ണ, ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.