sweep
സ്വീപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ റാലിയും മിനി മാരത്തോണും വിക്ടോറിയ കോളേജ് പരിസരത്ത് ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നു.

പാലക്കാട്: തിരഞ്ഞെടുപ്പ് അവബോധ പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം) പ്രവർത്തനങ്ങളുടെ ഭാഗമായി സൈക്കിൾ റാലിയും മിനി മാരത്തോണും സംഘടിപ്പിച്ചു. ഫോർട്ട് റണ്ണേഴ്സ് പാലക്കാട്, ഫോർട്ട് പെഡലേഴ്സ് പാലക്കാട് എന്നിവയുടെ സഹകരണത്തോടെ ജില്ലാ സ്വീപ്പ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗവ. വിക്ടോറിയ കോളേജ് മുതൽ കോട്ട മൈതാനം വരെയുള്ള മാരത്തൺ വിക്ടോറിയ കോളേജ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര ഫ്ലാഗ് ഓഫ് ചെയ്തു. പാലക്കാട് തഹസിൽദാർ എൻ.എൻ. മുഹമ്മദ് റാഫി സംസാരിച്ചു.