
പാലക്കാട്: യു.ഡി.എഫ് നഗരത്തിൽ നടത്തിയ റോഡ്ഷോയിൽ പങ്കെടുത്ത് സന്ദീപ് വാര്യർ. കോൺഗ്രസ് പ്രവർത്തകർ തോളിലേറ്റിയാണ് സന്ദീപ് വാര്യരെ വാഹനത്തിലേക്ക് എത്തിച്ചത്.
സ്ഥാനാർത്ഥിയുടെ ജീപ്പിന് മുകളിലേക്ക് കയറിയ സന്ദീപ് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ' രാഹുൽ മാങ്കൂട്ടത്തിൽ ഈ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. ബി.ജെ.പിയുടെ ആയിരക്കണക്കിന് വോട്ടുകൾ കൈപ്പത്തി ചിഹ്നത്തിൽ ലഭിക്കും. തന്നെ കോൺഗ്രസ് സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ബി.ജെ.പി പാലക്കാട് പരാജയപ്പെടുമെന്നും ' സന്ദീപ് വാര്യർ പറഞ്ഞു.
മതേതരത്വത്തിന്റെ ആധികാരിക ജയമാണ് ലക്ഷ്യമിടുന്നത്,നിലപാട് മാറ്റി ഒരാൾ മതേതര ചേരിയോടൊപ്പം നിലയുറപ്പിക്കുന്നത് അതിന് ഉദാഹരണമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ജനാധിപത്യ ചേരിയിലേക്ക് കൂടുതൽ ആളുകൾ വരുന്നത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് ഹൈബി ഈഡൻ എം.പിയും വർഗീയതയിൽ നിന്ന് ആരു പുറത്തുവരുന്നതും നാടിന് നല്ലതാണെന്ന് ഷാഫി പറമ്പിൽ എം.പിയും പറഞ്ഞു.