
പട്ടാമ്പി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തൃത്താല ഉപജില്ല സമ്മേളനം പടിഞ്ഞാറങ്ങാടിയിൽ വെച്ച് നടന്നു. സബ് ജില്ല പ്രസിഡന്റ് കെ.സി.അബ്ദുസമദ് അദ്ധ്യക്ഷനായി. തൃത്താല മുൻ എം.എൽ.എ വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. തൃത്താല ഉപജില്ലയിലെ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര ദിനത്തിൽ നടത്തിയ ഡിജിറ്റൽ ആൽബം ക്രിയേഷൻ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.നൂറുൽ അമീൻ മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് കോപ്പിലാൻ വിദ്യഭ്യാസം സംസ്‌കാരത്തിന് എന്ന വിഷയത്തിൽ പ്രമേയപ്രഭാഷണം നടത്തി. വി.എറസാക്ക്, എം.ടി.എ നാസർ, സൽമാൻ കൂടമംഗലം, മരക്കാർ അലി, ഡോ.സലീന, കരിം, എ.ശിഹാബ്, ഷരീഫ് എന്നിവർ സംസാരിച്ചു. കൗൺസിൽ മീറ്റിൽ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു.