j

പാലക്കാട്: കോൺഗ്രസ് പാർട്ടിയുടെ അന്ത്യത്തിന്റെ തുടക്കമാണ് സന്ദീപ് വാര്യരുടെ വരവെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സന്ദീപ് വാര്യർ അന്തക വിത്താണ്. സന്ദീപിനെ ചുമന്ന് കോൺഗ്രസ് കുറച്ചു കൂടി നടക്കണം. കഴിഞ്ഞ ദിവസം വേണ്ടത്ര എല്ലായിടത്തും എത്തിച്ചില്ല. കഴിയാവുന്നത്ര ഇടങ്ങളിൽ കൊണ്ടുപോകണം.

ഞങ്ങളുടെ പാർട്ടിയിലേക്ക് എടുക്കാൻ പറ്റുന്നതല്ല സന്ദീപെന്ന് തങ്ങൾക്ക് നന്നായി അറിയാം. വിഷം ചീറ്റിയ ആളെ ഞങ്ങൾ എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല. പാണക്കാട്ടെ സന്ദർശനം പരിഹാസ്യമായ നാടകമാണ്. സന്ദീപ് ആർ.എസ്.എസിനെ തള്ളിപ്പറയാൻ തയ്യാറുണ്ടോ, സവർക്കറേ തള്ളിപ്പറയുമോ. ആർ.എസ്.എസ് കോൺഗ്രസിലേക്ക് നിയോഗിച്ച ഏജന്റാണ് സന്ദീപ്. കോൺഗ്രസിൽ ധാരാളം ആർ.എസ്.എസ് ഏജന്റുമാരുണ്ട്, ഇപ്പോൾ പുതിയ ഏജന്റ് കൂടി വന്നു എന്നേയുള്ളുവെന്നും രാജേഷ് കൂട്ടിച്ചേർത്തു.