
മണ്ണാർക്കാട്/തിരുവിഴാംകുന്ന്: കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നുള്ള വെട്ടത്തൂർ-തിരുവിഴാംകുന്ന് റൂട്ടിൽ വീണ്ടും ട്രിപ്പുകൾ വെട്ടിക്കുറച്ചു. ഒരാഴ്ച മുൻപാണ് ഉച്ചക്ക് 1.30നു ഉള്ള ട്രിപ്പ് കൂടി നിർത്തലാക്കിയത്.
ഇതുമൂലം ഉച്ചയ്ക്ക് ശേഷം പെരിന്തൽമണ്ണയിലേക്ക് യാത്രക്കാർക്ക് ഏറെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. 39 കിലോമീറ്ററോളം ഓട്ടമുള്ള ഈ ട്രിപ്പിന് ശരാശരി കളക്ഷൻ ലഭിക്കുന്നുണ്ട്. ശേഷിച്ച ട്രിപ്പുകളും ശരാശരി വരുമാനം നേടുന്നുണ്ട്. ഉച്ച സമയത്ത് മിക്ക ഡിപ്പോകളിൽ നിന്നുമുള്ള ഓർഡിനറി സർവീസുകൾക്കും വരുമാനക്കുറവുണ്ട്. ഈ കാരണം പറഞ്ഞ് കെ.എസ്.ആർ.ടി.സി അധികൃതർ ഓർഡിനറി സർവീസുകളെ തഴയുന്നതായാണ് ആക്ഷേപം. ഗ്രാമീണ റൂട്ടുകളെ പ്രോത്സാഹിപ്പിക്കാൻ സർക്കാരും മോട്ടർ വാഹന വകുപ്പും വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴാണ് ട്രിപ്പുകൾ വെട്ടിക്കുറക്കുകയാണ്.
പരാതി നൽകി
ഇതു സംബന്ധിച്ച് കെ.എസ്.ആർ.ടി.സി തിരുവിഴാംകുന്ന് യാത്രക്കാരുടെ കൂട്ടായ്മ സോണൽ ഓഫീസിലേക്കും കെ.എസ്.ആർ.ടി.സി ഉന്നത അധികൃതർക്കും പരാതി നൽകി. ഡിപ്പോയിൽ നിന്ന് കൊവിഡ് കാലത്ത് നിർത്തലാക്കിയ ഓർഡിനറി സർവീസുകൾ പലതും പുനഃസ്ഥാപിച്ചിട്ടില്ല.