crime

വടക്കഞ്ചേരി: രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വടക്കഞ്ചേരി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 116 കിലോഗ്രാം ഹാൻസ് വീട്ട് മുറ്റത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി മൂലം കോട് പഴാർന്നിയിലാണ് സംഭവം. പാഴാർന്നി സ്വദേശിനി രജനിയൂടെ വീട്ടിൽ ഹാൻസ് സൂക്ഷിച്ചിട്ടുണ്ടന്ന രഹസ്യവിവരം ലഭിക്കുകയും വീട് പരിശോധിക്കുന്ന സമയം മുറ്റത്ത് സംശയം തോന്നി മണ്ണിളക്കി നോക്കിയപ്പോഴാണ് ഹാൻസ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. രജനിയെ അറസ്റ്റ് ചെയ്തു.
വടക്കഞ്ചേരി ഐ.പി ബെന്നി കെ.പിയുടെ നേതൃത്വത്തിൽ എസ്.ഐ ജീഷ്‌മോൻ വർഗ്ഗീസ്, എസ്.ഐ വിജയകുമാർ, സരിത, ഉവൈസ്, ബ്ലസൻ ജോസ്, സി.പി.ഒ ശ്രീനിവാസ്, റിയാസ് എന്നിവർ ചേർന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.