
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. പാലക്കാട്ടെ എല്ലാ വിഭാഗം ജനങ്ങളും രാഹുലിനെ നെഞ്ചിലേറ്റിയിരിക്കുന്നു.
, മണ്ഡലത്തിൽ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്.
ബി.ജെ..പിയെ ഏതു വിധേനയും വിജയിക്കുന്നതിനുള്ള സാഹചര്യം സി.പി.എം ഒരുക്കുന്നു.
ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം പറയാതെ കോൺഗ്രസ് വിരുദ്ധ കാര്യങ്ങളാണ് സി.പി.എം മുന്നോട്ട് വയ്ക്കുന്നത്. മണ്ഡലത്തിൽ മുഖ്യമന്ത്രി വന്നിട്ടും പറഞ്ഞത് അത്തരത്തിലുള്ള പ്രസ്താവനകളാണ്. രാജ്യത്ത് മറ്റിടങ്ങളിൽ സിപിഎം ഇന്ത്യ മുന്നണിക്കൊപ്പം ഉറച്ചുനിൽക്കുന്നു. എന്നാൽ പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും ബിജെപിക്ക് വേണ്ടി നിലകൊള്ളുന്നു.
കേരളം മണിപ്പൂരാക്കാനുള്ള ക്വട്ടേഷൻ ബി.ജെ.പി നൽകി കഴിഞ്ഞു. അതിനുള്ള സാഹചര്യം ഒരുക്കുകയാണ് സി.പി.എം. മുനമ്പം വിഷയം ആളിക്കത്തിക്കുവാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. മുനമ്പം ബിജെപിക്ക് സുവർണ അവസരമാക്കാനുള്ള സാഹചര്യമാണ് പിണറായി ഒരുക്കുന്നത്. പാണക്കാട് തങ്ങൾ വഖഫ് വിഷയത്തിൽ സമാധാന ഇടപെടൽ നടത്തിയ ആളാണ്. വിഷയത്തിൽ അദ്ദേഹം തീ അണയ്ക്കുവാൻ ശ്രമിച്ചപ്പോൾ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന നിലപാടാണ് പിണറായി സ്വീകരിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.