bridge

നിർമ്മാണ ചെലവ്- 550 കോടി രൂപ
ഡിസംബറിലോ പുതുവർഷ സമ്മാനമായോ ഉദ്ഘാടനം ചെയ്യും

അന്തിമഘട്ട പരിശോധന പൂർത്തിയായി


കൊല്ലങ്കോട്: രാമേശ്വരത്തിനും മണ്ഡപത്തിനും ഇടയിലുള്ള പാമ്പൻ പുതിയ റെയിൽവേ പാലത്തിന്റെ അന്തിമഘട്ട പരിശോധന പൂർത്തിയായി ട്രെയൽ റൺ നടത്തി ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. മീറ്റർ ഗേജിലൂടെയുള്ള ട്രെയിൻ ഗതാഗതം പഴയപാലം ദുർബലമായ തോട് അറ്റകുറ്റപണി നടത്താനോ സംരക്ഷിക്കാനും പ്രയാസമാണെന്നതുകൊണ്ടാണ് സമാനമായി ഉയരം കൂട്ടി സമീപത്തായി പുതിയ റെയിൽവേപ്പാലം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ദീർഘദൂര ട്രെയിനുകൾ ഓടുന്നതിനായി ട്രാക്കുകൾ സുസജ്ജമായി.

പാലത്തിന്റെ ഗർഡറുകൾ ഇരുമ്പ് ഗർഡറുകളും പാലം അടയ്ക്കുന്നതും തുറക്കുന്നതും രാമേശ്വരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്റെ നിർമ്മാണ പ്രവർത്തനങ്ങളും 90 കോടി രൂപ ചെലവഴിച്ച് റെയിൽവേ സ്റ്റേഷൻ നിർമ്മാണവും യാത്രക്കാരുടെ സൗകര്യാർത്ഥം ശൗചാലയം, കുടിവെള്ളം, നാല് പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണ പ്രവർത്തനം എന്നിവ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചു.

മണ്ഡപം റെയിൽവേ സ്റ്റേഷൻ നിന്ന് ലബോറട്ടറി ഉപകരണങ്ങൾ ഘടിപ്പിച്ച ഏഴ് ഇൻസ്‌പെക്ഷൻ കോച്ചുകളുമായി ട്രെയിൻ എഞ്ചിൻ 80 മുതൽ 90 കിലോമീറ്റർ വേഗതയിലാണ് 10 മുതൽ 15 മിനുട്ടിനുള്ളിൽ പാമ്പൻ പാലം കടന്ന് രമേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

നാല് ഘട്ടങ്ങളിലാണ് പരിശോധന നടത്തി

ഇതിനകം നാല് ഘട്ടങ്ങളിലാണ് പരിശോധന നടത്തിയത്. പാലത്തിന്റെ മധ്യഭാഗത്ത് തൂക്ക് പാലം സ്ഥാപിച്ച് പല ഘട്ടങ്ങളായി തുറക്കുകയും അടക്കുകയും ചെയ്യുന്നതിന്റെ പരീക്ഷണം നടത്തി. റെയിൽവേ സുരക്ഷാ കമ്മീഷണർ എ.എം.ചൗധരിയുടെ നേതൃത്വത്തിൽ പാമ്പൻ പുതിയ പാലത്തിലൂടെ പരീക്ഷണയോട്ടം നിരീക്ഷിച്ചു.