kstu

പാലക്കാട്: പൊതുവിദ്യാഭ്യാസ രംഗവും സിവിൽ സർവീസ് മേഖലയും തകർക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും നിലവിലുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാടുകൾക്കെതിരെയും കേരളാ സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു)ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ ഗൃഹ സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് നാസർ തേളത്ത് ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന ട്രഷറർ ഹമീദ് കൊമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ടി.എം.സ്വാലിഹ് അദ്ധ്യക്ഷനായി. സി.ഖാലിദ്,എം.എസ്.കരീം മസ്താൻ,എ.എസ്. അബ്ദുൽ സലാം സംസാരിച്ചു.