ചിറ്റൂർ: അരണ്ടപ്പള്ളത്തെ കാഡാ കനാലുകൾ ജലസേചന വകുപ്പ് വൃത്തിയാക്കി. കഴിഞ്ഞ മൂന്നു സീസണിലായി കാഡാ ചാലുകൾ മണ്ണും പാഴ്‌ചെടികളും മൂടി കിടന്ന് വെള്ളം ലഭിക്കാത്തതിനാൽ അരണ്ടപ്പള്ളം പാടശേഖരസമിതി പ്രദേശത്തെ 40 ഏക്കറോളം നെൽകൃഷി തരിശ് ഇട്ടിരിക്കുകയായിരുന്നു. ഇതേ തുടർന്ന് പാടശേഖര സമിതി ഭാരവാഹികൾ ശക്തമായ ഇടപെടൽ നടത്തിയതോടെയാണ് ജലസേചന വകുപ്പ് ചാലുകൾ വൃത്തിയാക്കി ജലസേചന സൗകര്യം ഒരുക്കിയത്. മേഖലയിലെ നെല്ല്, കവുങ്ങ്, തെങ്ങ് കൃഷികൾക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന ആശ്വാസത്തിലാണ് കർഷകർ.