പാലക്കാട്: രാഷ്ട്രീയ വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ ചൂടേറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇന്ന് വിധിയെഴുത്ത്. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും. ആകെ വോട്ടർമാർ 1,94,706. ഇതിൽ 1,00,290 പേരും സ്ത്രീകൾ. ആകെ പോളിംഗ് സ്റ്റേഷനുകൾ 184. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയുടെ നേതൃത്വത്തിലടക്കം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾക്കൊപ്പം 13ന് നടത്താനിരുന്ന വോട്ടെടുപ്പ് കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തേക്ക് മാറ്റിയത്. മൂന്നിടത്തേയും വോട്ടെണ്ണൽ 23ന്.