congress
കോൺഗ്രസിൽ ചേർന്ന പി.കനകദാസിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ.

ചിറ്റൂർ: പൊൽപ്പുള്ളി സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കനകദാസ് കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന പരിപാടിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അംഗത്വം നൽകി സ്വീകരിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, സെക്രട്ടറി പി.വി.മോഹനൻ, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, കെ .പി.സി.സി സെക്രട്ടറി ജയന്ത്, ലിജു, സേവാദൾ സംസ്ഥാന അദ്ധ്യക്ഷൻ രമേഷ് കരുവാശ്ശേരി എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
കനകദാസിന്റെ നേതൃത്വത്തിൽ നൂറോളം സി.പി.എം പ്രവർത്തകരും കോൺഗ്രസിൽ ചേർന്നതായി കോൺഗ്രസ് പൊൽപ്പുള്ളി മണ്ഡലം പ്രസിഡന്റ് പ്രണേഷ് രാജേന്ദ്രൻ പറഞ്ഞു.