
രാഹുൽ മാങ്കൂട്ടത്തിൽ അവസാന നിമിഷം വോട്ടഭ്യർത്ഥിച്ചു എന്നാരോപിച്ച് ബിജെപി പ്രവർത്തകർ തടഞ്ഞതാണ് വെണ്ണക്കര ബൂത്തിൽ സംഘർഷമുണ്ടാകാൻ കാരണമായത്. എന്നാൽ വോട്ടർമാരുടെ പരാതി പരിഹരിക്കാൻ എത്തിയതാണെന്നായിരുന്നു രാഹുൽ പറഞ്ഞത്. ഇതേ ചൊല്ലി ബിജെപി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. വൻ പൊലീസ് സന്നാഹമെത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.