പട്ടാമ്പി: കൊപ്പം കരിങ്ങനാട് സലഫിയ്യ അറബി കോളേജ് യൂണിയൻ ഉദ്ഘാടനം കോഴിക്കോട് അക്കാഡമി ഓഫ് എക്സലൻസ് ഡയറക്ടർ ഡോ.സി.എം.സാബിർ നവാസ് നിർവഹിച്ചു. പ്രിൻസിപ്പൽ എ.കെ.ഈസാ മദനി അദ്ധ്യക്ഷനായി. കോളേജ് യൂണിയൻ പുറത്തിറക്കുന്ന മാസിക വിളയൂർ പഞ്ചായത്ത് അംഗം നീലടി സുധാകരൻ പ്രകാശനം ചെയ്തു. ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള ഇ.കുഞ്ഞുമുഹമ്മദ് മാസ്റ്റർ സ്മാരക അവാർഡുകൾ എടത്തോൾ ഹബീബ് റഹ്മാൻ വിതരണം ചെയ്തു. സലഫിയ്യ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് മുസ്തഫ, ആമയൂർ എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ തുടങ്ങിയവർ സംസാരിച്ചു.