 
പാലക്കാട്: കേരള സാംസ്‌കാരിക വകുപ്പ്, കേരള ലളിതകലാ അക്കാഡമി, പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ചിത്രരചനാ ശില്പശാല 24ന് രാവിലെ 10 മുതൽ നാല് വരെ പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ നടക്കും. ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാനം ചെയ്യും. സെക്രട്ടറി ബാലമുരളികൃഷ്ണൻ അദ്ധ്യക്ഷനാകും. ടി.ആർ.അജയൻ, ആർ.ശാന്തൻ എന്നിവർ പങ്കെടുക്കും. കെ.അനുരാഗ്, എം.എ.ഹരിമുരളി, എസ്.എസ്.ലക്ഷ്മി, എം.എൻ. സന്ധ്യ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. കാലിക്കട്ട് സർവകലാശാല എം.എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ എസ്.സൂര്യയെ അനുമോദിക്കും.