perunnal

പട്ടാമ്പി: ചാലശ്ശേരി സെന്റ് പീറ്റേഴസ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 159-ാമത് ശിലാസ്ഥാപന പെരുന്നാൾ സമാപിച്ചു. പെരുന്നാൾ തലേന്ന് സന്ധ്യാപ്രാർത്ഥന, അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം ആശിർവാദം ശ്ലൈഹീക വാഴവ്, രാത്രി പെരുന്നാൾ എന്നിവ നടന്നു. വ്യാഴാഴ്ച രാവിലെ പള്ളിയിൽ വിശുദ്ധ കുർബാനക്ക് ഫാ.ജെക്കബ് ചാലശേരി കോർ എപ്പിസ്‌ക്കോപ്പ മുഖ്യകാർമ്മികനായി പെരുന്നാൾ സന്ദേശവും നൽകി. ഫാ.ഗീവർ അയിന്നൂർ മധ്യസ്ഥ പ്രാർത്ഥന നടത്തി. വികാരി ഫാ.ബിജു മുങ്ങാംകുന്നേൽ, ഫാ. ബേസിൽ കൊല്ലാർമല്ലി, ഫാ.തോമസ് ചീരൻ എന്നിവർ സഹകാർമ്മികരായി. പതിനൊന്ന് കമ്മിറ്റികളുടെ ആഘോഷങ്ങൾ ദേശങ്ങളിൽ പെരുന്നാൾ വിളംബരം നടത്തി വൈകീട്ട് പള്ളിയിലെത്തി.