
മണ്ണാർക്കാട്: നാലുവർഷത്തെ ക്ഷാമബത്ത കുടിശിക അനുവദിക്കണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) മണ്ണാർക്കാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ചങ്ങലീരി എ.യു.പി സ്‌കൂളിൽ സംസ്ഥാന സർവീസ് സെൽ കൺവീനർ ബിജു അമ്പാടി ഉദ്ഘാടനം ചെയ്തു. കെ.കെ.ജയലക്ഷ്മി അദ്ധ്യക്ഷയായി. റവന്യു ജില്ലാ വൈസ് പ്രസിഡന്റ് പി.മനോജ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുശ്രേഷ്ഠ പുരസ്‌കാരം നേടിയ ശബരി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ബിജു അമ്പാടിയെ ആദരിച്ചു. എം.ധന്യ, യു.കെ.ബഷീർ, സിസ്റ്റർ ജോയൽ എന്നിവർ സംസാരിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റിയൂട്ടറി പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.