
പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ, സ്ഥാനാർത്ഥിത്വത്തിൽ പാർട്ടിയിൽ വിവാദവും, കെ. സുരേന്ദ്രനോട് അതൃപ്തിയുമുണ്ടെന്ന വാർത്തകൾ ബി.ജെ.പി സ്ഥാനാർത്ഥി കൃഷ്ണകുമാർ തള്ളി. സ്ഥാനാർത്ഥി നിർണയത്തെ കുറിച്ച് അറിയാത്തവരാണ് ആരോപണത്തിന് പിന്നിൽ. മോദി അടങ്ങുന്ന കേന്ദ്ര പാർലമെന്ററി ബോർഡാണ് സ്ഥാനാർത്ഥിയെ നിർണയിക്കുക. അവയ്‌ക്കെല്ലാം പാർട്ടിയിൽ കൃത്യമായ സംവിധാനമുണ്ട്. പാർട്ടിയുമായി ബന്ധമില്ലാത്തവരുടെ ആരോപണങ്ങൾക്ക് മറുപടിയില്ല. ബി.ജെ.പിയുടെ അടിസ്ഥാന വോട്ടുകളിൽ കുറവില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.