
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാലക്കാട് ജയിച്ചത് വർഗീയ വോട്ട് കൊണ്ടെന്ന് ഇടതുസ്ഥാനാർത്ഥി ഡോ. പി.സരിൻ. മതന്യൂനപക്ഷ വോട്ടുകൾ നേടാൻ കോൺഗ്രസ് കൂ ട്ടുപിടിച്ചത് എസ്.ഡി.പി.ഐയെയാണ്. പള്ളികളിൽ അടക്കം ലഘുലേഖ വിതരണം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയ സരിൻ പാലക്കാട് കണ്ടത് അപകടകരമായ വിജയഫോർമുലയാണെന്നും കൂട്ടിച്ചേർത്തു.
ലീഗ് അവരുടെ നിയന്ത്രണം എസ്.ഡി.പി.ഐയ്ക്ക് നൽകി. പത്രപരസ്യത്തിൽ തെറ്റില്ല. പരസ്യത്തിനെതിരായ വിമർശനത്തെ ഉൾക്കൊള്ളുന്നു. എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ 20,000ലധികം വോട്ടിന്റെ വ്യത്യാസമാണുള്ളത്. . മതേതര കേരളത്തിൽ എസ്.ഡി.പി.ഐയ്ക്ക് വളരാൻ കഴിയില്ല. വർഗീയ വിളവെടുപ്പിന് അവർക്ക് അയഞ്ഞ മണ്ണ് ആവശ്യമാണ്. അതിന് കോൺഗ്രസാണ് നല്ലത്. എസ്.ഡി.പി.ഐയുടെ മതം പറഞ്ഞുണ്ടായ സ്വീകാര്യതയെ കോൺഗ്രസ് കയറൂരി വിടുന്നു.
. സ്ഥാന മോഹിയെന്ന ലേബൽ മാറ്റേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും സരിൻ പറഞ്ഞു.