
പാലക്കാട്: ശിവഗിരി തീർത്ഥാടനം നടത്തുന്നവരുടെ സൗകര്യാർത്ഥം മൈസൂരു-തിരുവനന്തപുരം(16315-16) എക്സ്‌പ്രസ് ട്രെയിനിന് വർക്കലയിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. മൈസൂരു-തിരുവനന്തപുരം ട്രെയിനിന്(16315) ഡിസംബർ 29 മുതൽ 31 വരെയാണ് ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. രാവിലെ 7.46നാണ് ട്രെയിൻ വർക്കലയിൽ എത്തുക. തിരുവനന്തപുരം-മൈസൂരു(6316) ട്രെയിനിന് ഡിസംബർ 30 മുതൽ ജനുവരി ഒന്ന് വരെയാണ് സ്റ്റോപ്പ് അനുവദിച്ചത്. ഈ ട്രെയിൻ വൈകിട്ട് 5.15നാണ് വർക്കലയിൽ എത്തുക. മൈസൂരു-തിരുവനന്തപുരം ട്രെയിൻ ബെംഗളൂരു വഴിയാണ് സർവീസ് നടത്തുന്നത്.