 
പാലക്കാട്: കൊഴിഞ്ഞാമ്പാറ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗങ്ങളിൽ താൽകാലിക അദ്ധ്യാപകരെ നിയമിക്കുന്നതിനായുള്ള പട്ടിക തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് വെബ്‌സൈറ്റിൽ നിന്ന് (www.gasck.edu.in) ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ രണ്ടിന് മുമ്പ് കോളേജിൽ എത്തിക്കണം. ഫോൺ: 04923272883, 9188900190