adalath
adalath

പാലക്കാട്: സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ പാലക്കാട് ഡിവിഷൻ ഓഫീസിൽ നിന്ന് ഭവന വായ്പ എടുക്കുകയും ദീർഘ കാലമായി തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി/ലേല നടപടികൾ നേരിടുന്നവർക്കും വായ്പാ കണക്ക് തീർപ്പാകുന്നതിന് പ്രയാസം അനുഭവിക്കുന്നവർക്കും വേണ്ടി നടത്തുന്ന കടിശ്ശിക നിവാരണ അദാലത്തിന്റെ സമയ പരിധി ദീർഘിപ്പിച്ചു. ജൂൺ ഒന്ന് മുതൽ പത്ത് മാസത്തേക്ക് കൂടിയാണ് കൂടി അദാലത്ത് കാലയളവ് ദീർഘിപ്പിച്ചത്. മുമ്പ് നടത്തിയ അദാലത്തുകളിൽ പങ്കെടുക്കാൻ കഴിയാത്തവർ രേഖകൾ സഹിതം ഓഫീസുമായി ബന്ധപ്പെടണമെന്ന് ഭവന നിർമാണ ബോർഡ് പാലക്കാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2552280.