പാലക്കാട്: കേസുകളിൽ ഉൾപ്പെട്ട് പാലക്കാട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ജില്ലാ ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റിക്ക് കൈമാറിയതും കല്ലേക്കാട്ടെ ജില്ലാ പൊലീസ് ഹെഡ്ക്വാർഡട്ടേഴ്സ് ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതുമായ 11 വാഹനങ്ങൾ ലേലം ചെയ്യുന്നു. www.mstcecommerece.com വെബ്‌സൈറ്റ് വഴി നവംബർ 30ന് രാവിലെ 11 മുതൽ 3.30 വരെ ഓൺലൈനായാണ് ലേലം. നവംബർ 29 വരെ രാവിലെ 10നും വൈകീട്ട് അഞ്ചിനും ഇടയ്ക്ക് ജില്ലാ പൊലീസ് ഹെഡ്ക്വാർഡട്ടേഴ്സ് ക്യാമ്പിലെത്തി വാഹനങ്ങൾ പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2536700.