
ശ്രീകൃഷ്ണപുരം: അനസ് മണ്ണാർക്കാടിന്റെ പരിശീലനത്തിൽ തുടർച്ചയായി നാല് തവണ ദഫ് മുട്ട് മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കൈയ്യേറി എം.ഇ.എസ് ഇന്റർനാഷണൽ സ്‌കൂൾ. വേദിയെ ഇളക്കി മറിച്ചും ആസ്വാദകരുടെ മനം കവർന്നും ശാമിൽ യൂസഫും സംഘവും ചുവട് വെച്ചു. ശാമിൽ യൂസുഫിന്റെ ഗാനം ആസ്വദകരുടെ മനം നിറച്ചു. ഇരുന്നും നിന്നും ചാഞ്ഞും ചെരിഞ്ഞും ചുറ്റിയുമുള്ള ചുവടുകൾ കാണിക്കളെ അമ്പരപ്പിച്ചു. എച്ച്.എസ് വിഭാഗത്തിൽ മത്സരാർത്ഥികളായ ശാമിൽ യുസഫ്,സിനാൻ, നാജിർ, റസിൻ, അർഷദ്, അജ്സൽ, അഫിൽ, സുഹൈൽ, കാജ ഹുസൈൻ, റാഫിദ് എന്നിവരടങ്ങുന്ന ടീമാണ് ഈ നേട്ടം കൊയ്തത്. ദഫ് മുട്ട് പരിശീലനത്തിന് ക്ലാസുകൾ കട്ട് ചെയ്യേണ്ടി വന്നപ്പോഴും ടീച്ചർമാർ ചൂരലെടുത്തില്ല. പഠനത്തിലും കുട്ടികൾ ഉഷാറാണെന്ന് അദ്ധ്യാപകർ പറഞ്ഞു.