teacher
teacher

പാലക്കാട്: ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിന് കീഴിലുള്ള പാലക്കാട് ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗിലും അഗളി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗിലും താൽക്കാലിക ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷിൽ എം.എ, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ 28ന് രാവിലെ 10 മണിക്ക് പാലക്കാട് മരുത റോഡ് ടെക്നിക്കൽ ഹൈസ്‌കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 04912572038, 9400006485