മുതലമട: ഗ്രാമപഞ്ചായത്ത് 2024 കേരളോത്സവം പഞ്ചായത്ത്തല മത്സരങ്ങളുടെ സംഘാടകസമിതി യോഗം വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഹാളിൽ നടന്നു. നവംബർ 30 മുതൽ ഡിസംബർ എട്ട് വരെ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അർ.ചിന്നക്കുട്ടൻ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പന ദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.സി.ജയിലാവുദ്ദീൻ, പഞ്ചായത്ത് അംഗങ്ങളായ സി.സതീഷ്, പഞ്ചായത്ത് സെക്രട്ടറി എ.ബിബിയാന മേരി എന്നിവർ സംസാരിച്ചു.