
പാലക്കാട്: തൃശൂരിൽ മരിച്ചത് പാലക്കാട് മുതലമടയിൽ സ്ഥിരതാമസമാക്കിയ നാടോടികൾ. മീങ്കര ചെമ്മണാംതോട് പരേതനായ തങ്കരാജിന്റെയും കമലയുടെയും മകൻ കാളിയപ്പൻ(55), ഭാര്യ നാഗമ്മ (45), മരുമകൾ രാജേശ്വരി(24), പേരക്കുട്ടി വിശ്വ (ഒന്ന്), കാളിയപ്പന്റെ ബന്ധു രമേഷിന്റെ മകൻ ജീവ (നാല്) എന്നിവരാണു മരിച്ചത്. മരിച്ച രാജേശ്വരിയുടെ ഭർത്താവും കാളിയപ്പന്റെ മകനുമായ വിജയ് (25), ജീവയുടെ അച്ഛൻ രമേഷ് (30), അമ്മ ചിത്ര (27), ദേവേന്ദ്രൻ (35), ഭാര്യ ജാൻസി (30), മകൾ ശിവാനിയ (4) എന്നിവർ ചികിത്സയിലാണ്.
കാളിയപ്പന്റെ മറ്റു മക്കൾ: ശിവകാശി, അരുൺ, വിജയ. കാളിയപ്പന്റെ അമ്മ: കമല. സഹോദരങ്ങൾ: ശ്രീകാന്ത്, മുത്തു, മണികണ്ഠൻ, പാണ്ഡ്യൻ, ചിന്നത്തമ്പി, ശിവ, കണ്ണൻ, പാർവതി, ചിത്ര, രേവതി, വണ്ട്, പൊന്നമ്മ, മുച്ചി.