
അടൂർ : ഇളമണ്ണൂർ കിൻഫ്രാ പാർക്കിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ ഉപരോധസമരം ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനംചെയ്തു. ബിജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. തേരകത്ത് മണി,തോപ്പിൽ ഗോപകുമാർ ഏഴംകുളം അജു, റജി പൂവത്തൂർ, ഡി. ഭാനുദേവൻ, ബിനു എസ് ചക്കാലയിൽ, ബിജിലി ജോസഫ്,എം. ജി. കണ്ണൻ,മണ്ണടി പരമേശ്വരൻ, സജി മാരൂർ, ജിനു കളീയ്ക്കൽ, അരവിന്ദ് ചന്ദ്രശേഖർ, രാജേന്ദ്രൻ മോളേത്ത്, ടോം തങ്കച്ചൻ, സുധാ നായർ, വിമല മധു, ഇ എ ലത്തീഫ്, തോട്ടുവ മുരളി എന്നിവർ സംസാരിച്ചു.