e

കോന്നി: വനംവകുപ്പിന്റെ കെണിയിൽ മാസങ്ങൾക്കിടെ രണ്ട് പുലികൾ കുടുങ്ങിയെങ്കിലും കലഞ്ഞൂർ പഞ്ചായത്തിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഭീതി ഒഴിയുന്നില്ല. കൂടുതൽ പുലികൾ പ്രദേശത്തുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

വർഷങ്ങളായി വന്യമൃഗശല്യമുള്ള പ്രദേശങ്ങളാണിത്. ഒന്നിലധികം പുലികളാണ് പ്രദേശത്തെ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇഞ്ചപ്പാറ, കാരക്കക്കുഴി, കല്ലുവിള, പാക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നു.

രണ്ടു വർഷത്തിനിടയിൽ നിരവധി തവണയാണ് പുലിയുടെ സാന്നിദ്ധ്യവും ആക്രമണവും ഉണ്ടായത്. പുലർച്ചെ റബർ ടാപ്പിംഗ് നടത്തുന്നവരും, പത്രം, പാൽ വിതരണക്കാരും, പ്രഭാത സവാരിക്ക് പോകുന്നവരും പുലിപ്പേടിയിലാണ്. തൊഴിലുറപ്പ് തൊഴിലാളികളും ഭയപ്പാടിലാണ്. ഇഞ്ചപ്പാറ, കാരക്കക്കുഴി, കല്ലുവിള, പാക്കണ്ടം തുടങ്ങിയ ഗ്രാമങ്ങളിൽ പുലി ഉണ്ടാകാൻ സാദ്ധ്യതയേറെയാണെന്ന് നാട്ടുകാർ പറഞ്ഞു.. ഇഞ്ചപ്പാറ പാക്കണ്ടത്ത്‌ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കഴിഞ്ഞദിവസം വീണ പെൺപുലിക്ക് നാലു വയസുണ്ടായിരുന്നു. ഒരു വർഷം മുമ്പാണ് ഇതിന് സമീപത്ത് വനംവകുപ്പ് ഒരുക്കിയ കെണിയിൽ മറ്റൊരു പുലി വീണത്.

പുലി കുടുങ്ങിയത് പാക്കണ്ടത്ത്

പ്ര​ദേ​ശ​ത്ത് ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ​നേ​രെ​ ​പു​ലി​യു​ടെ​ ​ആ​ക്ര​മ​ണം​ ​ഉ​ണ്ടാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​പാ​ക്ക​ണ്ട​ത്തെ​ ​റ​ബ​ർ​തോ​ട്ട​ത്തി​ൽ​ ​വ​നം​വ​കു​പ്പ് ​ര​ണ്ട് ​കൂ​ടു​ക​ൾ​ ​സ്ഥാ​പി​ച്ചി​രു​ന്നു.​ ​ഇ​തി​ൽ​ ​ഒ​ന്നി​ലാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ഒരു ​പു​ലി​ ​കു​ടു​ങ്ങി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ജൂ​ലാ​യി​ൽ​ ​ര​ണ്ട് ​ആ​ടു​ക​ളെ പുലി ​ ​ക​ടി​ച്ചു​ ​കൊ​ന്നി​രു​ന്നു. മൂ​ന്ന് ​മാ​സം​ ​മു​മ്പ് പാ​ക്ക​ണ്ടം പാ​റ​യു​ടെ​ ​മു​ക​ളിൽ ​പു​ലി​ ​നി​ൽ​ക്കു​ന്ന​ ​ദൃ​ശ്യം​ ​നാ​ട്ടു​കാ​ർ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​പ​ക​ർ​ത്തി​യി​രു​ന്നു.​ ​​ ​ര​ണ്ടു​വ​ർ​ഷം​ ​മു​മ്പ് ​​ ​ഭീ​തി​ ​പ​ട​ർ​ത്തി​യ​ ​പു​ലി​യെ​ ​പി​ടി​കൂ​ടാ​ൻ​ ​വ​നം​വ​കു​പ്പ് ​ഡ്രോ​ൺ​ ​നി​രീ​ക്ഷ​ണ​വും​ ​തെ​ര​ച്ചി​ലും​ ​ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും​ ​ഫ​ല​മു​ണ്ടാ​യി​ല്ല.​ ​പാ​ക്ക​ണ്ടം,​ ​കാ​ര​ക്ക​കു​ഴി​ ​മേ​ഖ​ല​ക​ളി​ൽ അന്ന് ​ ​വ​നം​ വ​കു​പ്പ് ​കൂ​ടു​ക​ൾ​ ​സ്ഥാ​പി​ച്ചെ​ങ്കി​ലും​ ​പു​ലി​ ​ ​ ​എ​ത്തി​യി​ല്ല.​ ​ഡ്രോ​ൺ​ ​ക്യാ​മ​റ​ ​ഉ​പ​യോ​ഗി​ച്ചും​ ​തെ​ര​ച്ചി​ൽ​ ​ നടത്തിയിരുന്നു.​ ​

സ്ഥാപിച്ചത് 2 കൂടുകൾ

-----------

കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വനമേഖലയോട് ചേർന്ന ഗ്രാമങ്ങളിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ആയുഷ് കുമാർ കോറി ( കോന്നി ഡി എഫ് ഒ )