31-valuparambil-road

തി​രുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ചിൽ പൂർത്തീകരിച്ച വാലുപറമ്പിൽ - ഈരേപറമ്പിൽ റോഡിന്റെ ഉദ്ഘാടനം മാത്യു ടി തോമസ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരിയുടെ അദ്

ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ, വൈസ് പ്രസിഡന്റ് ബിനിൽകുമാർ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, ഗിരീഷ് കുമാർ.എൻ.എസ്, പ്രീതിമോൾ.ജെ, ചന്ദ്രലേഖ, തോമസ് ബേബി, പി.വൈശാഖ് , ജിജോ ചെറിയാൻ, ഗ്രേസി അലക്‌സാണ്ടർ, എ.വിനയചന്ദ്രൻ, കെ.ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.