പന്തളം: പന്തളം എൻ.എസ്.എസ്. യൂണിയൻ 110 ​ -ാമത് എൻ.എസ്.എസ്.പതാക ദിനം ആഘോഷിച്ചു. യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് മെമ്പറുമായ പന്തളം ശിവൻകുട്ടി പതാക ഉയർത്തി. പ്രതിജ്ഞ പുതുക്കി, പുഷ്പാർച്ചന നടത്തി. യൂണിയൻ സെക്രട്ടറി കെ.കെ.പദ്മകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ്​ അഡ്വ.ആർ.ഗോപാലകൃഷ്ണപിള്ള, എ.കെ. വിജയൻ, ആർസോമൻ ഉണ്ണിത്താൻ, അഡ്വ. പി. എൻ. രാമകൃഷ്ണപിള്ള, ജയചന്ദ്രൻ പിള്ള, ശ്രീധരൻ പിള്ള,മോഹനൻ പിള്ള, വിജയ കുറുപ്പ്, സി. ആർ ചന്ദ്രൻ, കുസുമ കുമാരി,രാജേന്ദ്രൻ ഉണ്ണിത്താൻ, ഹരി ശങ്കർ, എം. എസ്. എസ്. കോ ഓർഡിനേറ്റർ എസ്. അശ്വതി,വനിതാ യൂണിയൻ ഭാരവാഹികളായ ജി.സരസ്വതി അമ്മ,വിജയമോഹൻ, ലേഖ. ജി. നായർ, വിവിധ കരയോഗം ഭാരവാഹികൾ , വനിതാ സമാജ ഭാരവാഹികൾ,സ്വയം സഹായ സംഘം ഭാരവാഹികൾ, തുടങ്ങിയവർ പങ്കെടുത്തു.