parumala
പരുമല തീര്‍ത്ഥാടന കാലത്ത് ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് മാലിന്യ ശേഖരണത്തിനുള്ള വല്ലം ജെസിഐ ചെങ്ങന്നൂര്‍ ടൗണ്‍ പ്രസിഡന്റ് ദില്‍ജിത്ത് പ്ലാപ്പള്ളില്‍ നിന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ:ശോഭാ വര്‍ഗ്ഗീസ് ഏറ്റുവാങ്ങുന്നു. വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ സമീപം

ചെങ്ങന്നൂർ : പരുമല തീർത്ഥാടന കാലത്ത് മാലിന്യ ശേഖരണത്തിനുള്ള വല്ലം ജെ.സി.ഐ ചെങ്ങന്നൂർ നഗരസഭയ്ക്ക് കൈമാറി. ജെ.സി.ഐ ടൗൺ പ്രസിഡന്റ് ദിൽജിത്ത് പ്ലാപ്പള്ളിൽ നിന്ന് നഗരസഭാ ചെയർപേഴ്‌സൺ അഡ്വ.ശോഭാ വർഗീസ് ഏറ്റുവാങ്ങി. ചെങ്ങന്നൂർ നഗരസഭ ഹരിത കർമ്മസേനാ കൺസോർഷ്യം സെക്രട്ടറി പൊന്നമ്മ ദേവരാജന്റെ നേതൃത്വത്തിൽ പതിനഞ്ചോളം ഹരിത കർമ്മ സേനാംഗങ്ങൾ ചേർന്നാണ് നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള 60 വല്ലങ്ങൾ നിർമ്മിച്ചു നൽകിയത്. ജെ.സി.ഐ. ചെങ്ങന്നൂർ ടൗൺ സെക്രട്ടറി ബിപിൻ സി.ജോർജ്, ട്രഷറർ നിഖിൽ മാത്യു കോശി, മുൻ പ്രസിഡന്റ് ടോണി കുതിരവട്ടം, ജോബി പി.മത്തായി, ജിക്‌സൺ ജെയിംസ്, വൈസ് ചെയർമാൻ കെ. ഷിബുരാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റജോ ജോൺ ജോർജ്, അശോക് പടിപ്പുരയ്ക്കൽ, ടി.കുമാരി, ശ്രീദേവി ബാലകൃഷ്ണൻ, കൗൺസിൽമാരായ മറിയാമ്മ ജോൺ ഫിലിപ്പ്, പി.ഡി.മോഹനൻ, എം.മനു കൃഷ്ണൻ, സിനി ബിജു, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.