അടൂർ : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഏഴംകുളം ടൗൺ ശുചീകരണ പ്രവർത്തനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തിൽ ഉദ്ഘാടനം ചെയ്തു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രാധാമണി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബിലീന, പഞ്ചായത്ത് സെക്രട്ടറി ലേഖ, അസി.സെക്രട്ടറി ചന്ദ്രബോസ്, മെമ്പർമാരായ സുരേഷ് ബാബു, ഇ.എ ലത്തീഫ്. നെടുമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സകൂൾ അദ്ധ്യാപകരായ സുഭാഷ്, ബിന്ദു,ആര്യ,ഹെൽത്ത് ഇൻസ്പെക്ടർ സിനിജ, ഓവർസിയർ അലൻ, എൻ.എസ്. എസ്. വാളന്റിയർമാർ, ഹരിത കർമ്മസേനാ അംഗങ്ങൾ, എന്നിവർ പങ്കെടുത്തു.