eng-

റാന്നി : വടശേരിക്കര ഗവ.എൽ.പി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. ഒരുകോടി രൂപയാണ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി സർക്കാർ അനുവദിച്ചത്. നാല് ക്ലാസ് മുറികൾ, ടോയ്ലെറ്റ്, അദ്ധ്യാപകർക്കുള്ള മുറി എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഗോപി, ജോർജ് ഏബ്രഹാം, കോമളം അനുരുദ്ധൻ,​ ഒ.എൻ.യശോധരൻ, കെ.പി.മൈത്രി, സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദുമോൾ, പി.ടി.എ പ്രസിഡന്റ് അനീഷ് കുമാർ എന്നിവർ സംസാരിച്ചു.