f

റാന്നി: അഡ്വ പ്രമോദ് നാരായൺ എം എൽഎ വിഭാവനം ചെയ്‌തു നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ റാന്നി നോളജ് വില്ലേജിന്റെ ഭാഗമായുള്ള പാത് ഫൈൻഡർ പദ്ധതിയുടെ ഭാഗമായി 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ വൈവിദ്ധ്യമാർന്ന കഴിവുകൾ തിരിച്ചറിയുകയും അവ മനസിലാക്കുകയും ചെയ്യുന്നതിനായി പാത്ഫൈൻഡർ മൾട്ടിപ്പിൾ ഇന്റലിജൻസ് ടെസ്റ്റ് വെൺകുറിഞ്ഞി എസ്എൻഡിപി എച്ച് എസ് എസിൽ നടത്തി. റാന്നിയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കുള്ള ഈ ബൃഹത്തായ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത് സോഷ്യൽ എൻജിനീയറിങ് ഗ്രൂപ്പായ വീ ക്യാൻ സോഷ്യൽ ഇന്നോവേറ്റേഴ്സാണ്.