02-kallooppara-gp
കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്​തം നവകേരളം രണ്ടാം ഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

കല്ലൂപ്പാറ: ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്​തം നവകേരളം രണ്ടാം ഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്​ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. പുതുശേരിയിൽ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ സേന അംഗങ്ങൾ, ആശാ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ പൊതുസ്ഥല ശുചീകരണം നടത്തി. ഹരിത അയൽക്കൂട്ട പ്രഖ്യാപനം. കടുംബശ്രീ ചെയർപേഴ്‌സൺ ജോളി തോമസ് നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ പി.ജ്യോതി, പഞ്ചായത്ത്​ അംഗങ്ങളായ മോളിക്കുട്ടിഷാജി, ചെറിയാൻ ജെ.മണ്ണഞ്ചേരിൽ, ടി.ടി മനു,ജോളി റജി, അസിസ്റ്റന്റ് സെക്രട്ടറി എം ജ്യോതി, ഹെൽത്ത് ഇൻ സ്‌പെകടർ റെഫീന, ഹരിത കേരള മിഷൻ കോർഡിനേറ്റർ അനിൽ കുമാർ, ആർ.പി പാർത്ഥൻ എന്നിവർ പ്രസംഗിച്ചു.