02-d-saji
കിസാൻസഭ എഴുമറ്റൂർ മണ്ഡലം സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിലംഗം ഡി സജി ഉദ്ഘാടനം ചെയ്യുന്നു

എഴുമറ്റൂർ: കിസാൻസഭ എഴുമറ്റൂർ മണ്ഡലം സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിലംഗം ഡി.സജി ഉദ്ഘാടനം ചെയ്തു. ശിവൻകുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.സതീഷ്, കിസാൻ സഭ സംസ്ഥാന കമ്മിറ്റിയംഗം ബാബു പാലയ്ക്കൽ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി അനീഷ് ചുങ്കപ്പാറ, അനിൽ കുമാർ കേഴപ്ലാക്കൽ, പ്രകാശ് പി.സാം, റോബി ഏബ്രഹാം, നവാസ് ഖാൻ, കെ.എ തൻസീർ, ബിജു ചെറുകോൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അനിൽകുമാർ ചാലാപ്പള്ളി (പ്രസിഡന്റ്), പ്രകാശ് പി.സാം, മുഹമ്മദ്‌ഫൈസൽ (വൈസ് പ്രസിഡന്റുമാർ), ശിവൻകുട്ടി നായർ (സെക്രട്ടറി), പ്രസാദ് ടി.വലിയമുറിയിൽ, അനിൽകുമാർ കേഴപ്ലാക്കൽ (ജോയിന്റ് സെക്രട്ടറിമാർ), േഏബ്രഹാം കോശി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.