anusmaranam
തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : രാജ്യം ഭിന്നിപ്പിക്കാനുള്ള വിഘടനവാദികളുടെ ഗൂഢശ്രമങ്ങളെ സധൈര്യം നേരിട്ട ഇന്ദിരാഗാന്ധി രാജ്യത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിക്കാൻ പ്രതിജ്ഞാബദ്ധയായിരുന്നെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി പന്തളം സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. രഘുനാഥ് പന്തളം, ലാൽ നന്ദാവനം, രാജേഷ് മലയിൽ, അഡ്വ.ബിനു വി.ഈപ്പൻ, ശോഭ വിനു, ബിജിമോൻ ചാലാക്കേരി, രതീഷ് പാലിയിൽ, അഡ്വ.രാജേഷ് ചാത്തങ്കരി, നഗരസഭ ചെയർപേഴ്സൻ അനു ജോർജ്ജ്, സുരേഷ് പുത്തൻപുരയ്ക്കൽ, എ.ജി.ജയദേവൻ, കൊച്ചുമോൾ പ്രദീപ്, അനിൽ സി.ഉഷസ്, തോമസ് കോശി, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, കെ.ബി.സലീം, ശാന്തകുമാരി ടീച്ചർ, മുഹമ്മദ് അഷ്റഫ് , മുനിസിപ്പൽ കൗൺസിലർമാരായ സജി എം.മാത്യു, ജാസ് പോത്തൻ, അഡ്വ.സുനിൽ ജേക്കബ്, റെജിനോൾസ് വർഗീസ്, അമീർഷാ, വിനോദ് മമ്പലത്ത്, ഷിബു കണ്ണോത്ത് എന്നിവർ സംസാരിച്ചു.