റാന്നി: റാന്നി- കോഴഞ്ചേരി റോഡിലെ പുതമൺ പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.
അഡ്വ പ്രമോദ് നാരായൺ എം.എൽ.എ ശിലാഫലകം അനാശ്ചാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി,ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി. തോമസ്,,വൈസ് പ്രസിഡന്റ് ഗീതാകുമാരി, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സി. എൻജിനീയർ അജിത്ത്, അസി. എൻജിനീയർ ഷിജ തോമസ് എന്നിവർ സംസാരിച്ചു