n

ഏനാദിമംഗലം: കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ നിന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 300 കുടുംബങ്ങൾക്ക് മൂന്നു കോടി രൂപ വായ്പ വിതരണം ചെയ്തു. മൂന്ന് കോടി രൂപയുടെ ചെക്ക് കെ. യു. ജനീഷ് കുമാർ എം.എൽ.എ കുടുംബശ്രീ ചെയർപേഴ്‌സൺ ഷീലാകുമാരിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ, മെമ്പർ സെക്രട്ടറി ദീപാ എം. നായർ, സാം വാഴോട്, ലിജാ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശങ്കർ മാരൂർ തുടങ്ങിയവർ പങ്കെടുത്തു.