job-fair

കല്ലൂപ്പാറ : മല്ലപ്പള്ളി, റാന്നി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടേയും കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽമേള പ്രയുക്തി ഒൻപതിന് രാവിലെ ഒൻപതിന് കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി. എൻജിനിയറിംഗ് കോളേജിൽ നടക്കും. 15 സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപരം ഒഴിവുകളിലേക്കാണ് അവസരം. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, പി.ജി ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. അഞ്ച് സെറ്റ് ബയോഡേറ്റ കരുതണം. രജിസ്‌ട്രേഷൻ സൗജന്യം. ഫോൺ : 0469 2785434, 04735 224388.