mulakuzha
മുളക്കുഴ ഊരിക്കടവ് പാടശേഖരത്തിൽ രണ്ടാം സമൃദ്ധിയുടെ ഭാഗമായി നെൽ കൃഷി വിത്തു വിതയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. സദാനന്ദൻ നിർവഹിക്കുന്നു.

ചെങ്ങന്നൂർ : ഊരികടവ് പാടശേഖരത്തിൽ രണ്ടാം സമൃദ്ധി നെൽകൃഷി ആരംഭിച്ചു. പാടശേഖരസമിതിയുടെ നേതൃത്വത്തിൽ കുട്ടനാടൻ നെൽ കർഷകനായ ജോൺ. സി. ടിറ്റോ ആണ് കൃഷി ചെയ്യുന്നത് . പാടശേഖരസമിതി പ്രസിഡന്റ് ഫിലിപ്പ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ നെൽവിത്തു വിതയുടെഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സദാനന്ദൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് രമ മോഹൻ, സമിതി അദ്ധ്യക്ഷൻ കെ. പി. പ്രദീപ്, ജനപ്രതിനിധികളായ ടി.അനു , മഞ്ജു , കെ .സാലി പ്രിജിലിയ, കൃഷി ഓഫീസർ രേവതിഎന്നിവരും പാടശേഖരസമിതി അംഗങ്ങളും നാട്ടുകാരും വിതയ്ക്കൽ പങ്കെടുത്തു.